Australian prime minister Malcolm Turnbull statement

മെല്‍ബണ്‍: പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്നും പ്രതിപക്ഷ ലേബര്‍ നേതാവിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിക്കുമെന്ന് വിചാരിക്കേണ്ടെന്നും ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം പാര്‍ട്ടിക്കാരുടെ പോലും വോട്ടു കിട്ടാത്ത അദ്ദേഹം രാജിവയ്ക്കണമെന്നും പ്രതിപക്ഷ ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ടണ്‍ബുള്ളിനു ഭരിക്കാന്‍ അറിയില്ലെന്നു സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കരുതുന്നു. ദക്ഷിണാര്‍ധ ഗോളത്തിലെ ഡേവിഡ് കാമറോണാണ് ഓസീസ് പ്രധാനമന്ത്രിയെന്നും ഷോര്‍ട്ടന്‍ പരിഹസിച്ചിരുന്നു.

ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം പൂര്‍ണമായി അറിയാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. തൂക്കു പാര്‍ലമെന്റിനാണു സാധ്യത. ഇതിനകം ലേബറിന് 71സീറ്റും ഭരണമുന്നണിക്ക് 67സീറ്റും സ്വതന്ത്രര്‍ക്കു നാലു സീറ്റും കിട്ടി. ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 76 സീറ്റു വേണം. സ്ഥിരത വേണമെന്നാവശ്യപ്പെട്ടാണ് ടേണ്‍ബുള്‍ ഇലക്ഷനു പോയത്.

Top