Australian Prime Minister Malcolm Visit India-Next Week

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. മാല്‍ക്കം ടേണ്‍ബുളിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടേണ്‍ബുളിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വിദ്യാഭ്യാസം, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Top