ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് ട്വന്റി 20 നാലാം കിരീടം

സി സി വനിത ട്വന്റി 20 ലോക കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കംഗാരുപ്പട വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 105 റണ്‍സ് നേടിയപ്പോള്‍ ഓസീസ് 29 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. നാലാം തവണയാണ് ഓസീസ് വനിതകള്‍ ട്വന്റി 20 ലോകകപ്പില്‍ ചാമ്പ്യന്‍മാരാവുന്നത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷ്‌ലി ഗാര്‍ഡ്‌നറും രണ്ട് വിക്കറ്റ് വീതം നേടിയ ജോര്‍ജിയയും മേഘന്‍ ഷൂട്ടുമാണ് ഇംഗ്ലണ്ടിനെ 105 റണ്‍സില്‍ ഒതുക്കിയത്. സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് കലാശക്കളിയിലേക്ക് കുതിച്ചത്.

ആഷ്‌ലെ ഗാര്‍ഡ്‌നര്‍ 33 റണ്‍സുമായി പുറത്താകാതെ മെഗ് ലാന്നിംഗിനൊപ്പം(28) ഓസ്‌ട്രേലിയയെ നാലാം കിരീടത്തിലേക്ക് 15.1 ഓവറില്‍ നയിക്കുകയായിരുന്നു. 2 വിക്കറ്റുകള്‍ നഷ്ടമായ ഓസ്‌ട്രേലിയന്‍ നിരയില്‍ അലൈസ ഹീലി(22), ബെത്ത് മൂണി(14) എന്നിവരാണ് പുറത്തായ താരങ്ങള്‍. ആഷ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. അലിസ ഹീലിയെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തു.

Top