ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

david-warner

ന്യൂഡല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. വിവാദവുമായി ബന്ധപ്പെട്ട് വാര്‍ണര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ഇതോടെ ഐപിഎല്ലില്‍ വാര്‍ണറുടെ പങ്കാളിത്തവും സംശയത്തിന്റെ നിഴലിലാണ്. നേരത്തെ വാര്‍ണറെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ നിന്നും നീക്കിയിരുന്നു. കൂടാതെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു.

വാര്‍ണര്‍ക്ക് പകരം ഉടന്‍ തന്നെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നും സണ്‍റൈസേഴ്‌സ് ഹൈദരബാദ് ടീം അറിയിച്ചു. വിവാദത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്തും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നു. പകരം അജിങ്ക്യ രഹാനെയാണ് റോയല്‍സിനെ നയിക്കുക.

Top