ഓസ്ട്രേലിയയിലെ സിഡ്നി ഹാർബർ ബ്രിഡ്ജ് സാക്ഷിയായി ഒരു സ്വവർഗ വിവാഹം

Same-Sex-Wedding

സിഡ്നി : ഓസ്ട്രേലിയയിലെ സിഡ്നി ഹാർബർ ബ്രിഡ്ജ് സാക്ഷിയായി സ്വവർഗ വിവാഹം നടന്നു. ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ ചർച്ചകൾക്കും , വിമർശനങ്ങൾക്കും മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ സർക്കാർ കഴിഞ്ഞ വർഷം സ്വവർഗ വിവാഹ ബിൽ പാസ്സാക്കിയിരുന്നു.

Same-Sex-Wedding

വാരൻ ഓർലാൻഡി, പോലി ഫിലിപ്സ് എന്നിവർ സിഡ്നി ഹാർബർ ബ്രിഡ്ജിനു മുകളിൽ വെച്ച് വിവാഹം ചെയ്ത ആദ്യ സ്വവർഗ ദമ്പതികളായി മാറിയത്. ശരീരഭാരം കുറയ്ക്കാനുള്ള് പരിശീലനത്തിലാണ് ഇരുവരും ആദ്യമായി കാണുന്നതും , പരിചയപ്പെടുന്നതും. തുടർന്ന് അടുത്ത ബന്ധത്തിലായി ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വവർഗ വിവാഹ ബന്ധം നിയമവിധേയമാക്കുന്ന 26മത് രാജ്യമാണ് ഓസ്ട്രേലിയ.

Top