വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണം പൊലീസിന്റെ കൃത്യസമയത്തെ ഇടപെടല്‍ മൂലം പരാജയപ്പെട്ടു.
18 വയസുകാരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതായി ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി വോള്‍ഫ്ഗാംഗ് സോബോട്ട്ക പറഞ്ഞു. ഓസ്ട്രിയന്‍ പൗരനാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ഇസ്ലാമിക് ഭീകരസംഘടനകളുമായി ബന്ധമുള്ളതായാണ് സൂചനയെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് നഗരത്തിലെ പാര്‍പ്പിട മേഖലകളില്‍ പ്രത്യേക സേന നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.