ആടുജീവിതം വെള്ളിത്തിരയില്‍ കാണാന്‍ താനും കാത്തിരിക്കുകയാണെന്ന് രചയിതാവ് ബെന്യാമിന്‍

ടുജീവിതം സിനിമ കാണുന്നതിന് താനും കാത്തിരിക്കുകയാണെന്ന്  രചയിതാവ് ബെന്യാമിന്‍. വളരെ മുമ്പ് തന്നെ ആടുജീവിതം എന്ന നോവലിനുള്ള ആശയങ്ങള്‍ തനിക്ക് ലഭിച്ചിരുന്നുവെന്ന് ബെന്യാമിന്‍ പറഞ്ഞു. ചിതത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയിലാണ് ആടുജീവിതം സിനിമയാകുന്നതിന് പിന്നിലുള്ള കഥ ബെന്യാമിന്‍ പങ്കുവെച്ചത്. ജോര്‍ദാനിലെ ചിത്രീകരണ സമയത്തുള്ള വീഡിയോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി പുറത്തുവിട്ടിരിക്കുന്നത്. ഒരു പ്രവാസിയായിരുന്ന തനിക്ക് ഗള്‍ഫ് പശ്ചാത്തലമായി ഒരു നോവല്‍ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ഈ സമയത്ത് തന്നെയാണ് യഥാര്‍ഥ ജീവിതത്തിലെ നജീബിനെ താന്‍ കണ്ടുമുട്ടുന്നതെന്നും ബെന്യാമിന്‍ പറഞ്ഞു.

ഒരു മനുഷ്യനും ദൈവവും മാത്രമുള്ള ഒരു കഥയെക്കുറിച്ച് ചിന്തിച്ചിരുന്നു. അതാണ് ആടുജീവിതത്തിന്റെ ആദ്യ രൂപങ്ങളില്‍ ഒന്നെന്നും ബെന്യാമിന്‍ പറഞ്ഞു. യഥാര്‍ഥ ജീവിതത്തിലെ നജീബിനൊപ്പം ദീര്‍ഘനാള്‍ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തതില്‍ നിന്നാണ് അയാള്‍ അനുഭിച്ച കാര്യങ്ങള്‍ താന്‍ മനസിലാക്കിയതെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷത്തോളമെടുത്താണ് നജീബുമായി സൗഹൃദത്തില്‍ ആവുന്നതും അദ്ദേഹത്തിന്റെ കഥ മനസിലാക്കുന്നതും. ഈ ജീവിത കഥ അറിഞ്ഞപ്പോഴാണ് ഇതാണ് താന്‍ എഴുതേണ്ട നോവല്‍ എന്ന് തീരുമാനിച്ചതെന്നും ബെന്യാമിന്‍ പറഞ്ഞു. നോവല്‍ സിനിമയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍ ഉള്ളത് എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നോവല്‍ അതേപടി സിനിമയാക്കുകയല്ല ചെയ്തതെന്നും ബെന്യാമിന്‍ വ്യക്തമാക്കി.

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബ്ലെസിയാണ് ബെന്യാമിന്റെ ആടുജീവിതം നോവലിനെ സിനിമയാക്കുന്നത്. നജീബാവുന്നതിനായി നടന്‍ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ചിത്രം 2024 ഏപ്രില്‍ 10-ന് തിയേറ്ററുകളില്‍ എത്തും. 2008-ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍.

Top