രാമന്‍ ദൈവമല്ലെന്ന് പരാമര്‍ശിച്ച കെഎസ് ഭഗ്‌വാന് എതിരെ പരാതി

ബെംഗളൂരു : എഴുത്തുകാരനും പുരോഗമന ചിന്തകനുമായ കെ എസ് ഭഗ്‌വാനെതിരെ പരാതിയുമായി ഹിന്ദു സംഘടനകള്‍. കൃതിയിലൂടെ കെ കെഎസ് ഭഗ്‌വാന്‍ ഹിന്ദു ദൈവം രാമനെയും മഹാത്മഗാന്ധിയെയും അപമാനിച്ചുവെന്നുമാണ് പരാതി.

കന്നഡ ഭാഷയിലുള്ള ‘റാമ മന്ദിര യേകേ ബേദാ’ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. രാമന്‍ ദൈവമല്ലെന്നും സാധാരണ മനുഷ്യരെ പോലെ കഷ്ടതയില്‍ നിന്ന് ഉയര്‍ന്ന് വന്നതാണെന്നുമാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. രാമനെ ദരിദ്രനായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം എന്ന് ആരോപിച്ച് വലതുപക്ഷ സംഘനടകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

മൈസൂരിലെ ഹിന്ദു ജാര്‍ഗണ്‍ വേദിക് എന്ന സംഘടനയുടെ പ്രസിഡണ്ട് കെ ജഗദീഷ് ഹെബ്ബാര്‍ എഴുത്തുകാരനെതിരെ കേസ് നല്‍കിയതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.വാല്‍മീകിയുടെ രാമായണത്തെ അടിസ്ഥാനമാക്കിയാണ് തന്റെ കൃതി എന്നാണ് കെ എസ് ഭഗ്‌വാന്‍ മറുപടി നല്‍കിയത്. ഭഗവദ്ഗീത കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയതിനും മുന്‍പ് കെ എസ് ഭഗ് വാനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

Top