കല്‍ക്കരിപ്പാടം അഴിമതി കേസ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ സിബിഐയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. കേസിന്റെ അന്വേഷണ റിപ്പേര്‍ട്ട് ഫെബ്രുവരി അഞ്ചിന് സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സിബിഐയോട് കോടതി ആവശ്യപ്പെട്ടു.