ജയ്പൂര്‍: രാജസ്ഥാനില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യ തടയാന്‍ നടപടിയുമായി അധികൃതര്‍. ഹോസ്റ്റലുകളിലെ തൂങ്ങിമരണം ഒഴിവാക്കാന്‍ സീലിങ് ഫാനുകളില്‍ അധികൃതര്‍ സ്പ്രിങ് ഘടിപ്പിച്ചിരിക്കുകയാണ്. കോച്ചിങ് സിറ്റിയായ കോട്ടയിലെ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. വര്‍ധിച്ചു വരുന്ന വിദ്യാര്‍ഥി ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത കലാലയങ്ങളായ ഐഐടി, എന്‍ഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളില്‍ 61 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സര്‍ക്കാര്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ലോകസഭയെ അറിയിച്ചിരുന്നു. ബെന്നി ബെഹനാന്‍,ടിഎന്‍ പ്രതാപന്‍, ഡീന്‍ കുരിയാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ തുടങ്ങിയവവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.