ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്കു ശ്രമിച്ചു. ട്രാഫിക് പോലീസ് ഓട്ടോ പിടിച്ചെടുത്തതിനു പിന്നാലെ ജീവിതമാര്‍ഗം വഴിമുട്ടിയെന്ന് ആരോപിച്ചാണ് ആത്മഹത്യാ ശ്രമം.
ഗോമതിപുര്‍ സ്വദേശിയായ രാജു സോളങ്കിയെന്ന 48കാരനാണ് വ്യാഴാഴ്ച ഫിനൈല്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഒന്നരമാസം മുമ്പ് രാജുവിന്റെ ഓട്ടോ ട്രാഫിക് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ, കുടിശ്ശികയായ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക 18000രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് രാജുവിന് അറിയിപ്പ് ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുടുംബത്തിന്റെ ഏക ആശ്രമായിരുന്ന രാജു ഒന്നരമാസമായി തൊഴില്‍രഹിതനായിരുന്നു.
അതേസമയം ഫിനൈല്‍ വളരെ കുറച്ച് അളവിലാണ് രാജുവിന്റെ ഉള്ളില്‍ചെന്നതെന്നും ഉടന്‍ തന്നെ സമീപത്തെ എല്‍ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.