ഹൈദരാബാദ്: അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മിര്‍ചൗക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് പാചക വാതക സിലിണ്ടര്‍ വാങ്ങാനും കുട്ടികള്‍ക്ക് പാല്‍ വാങ്ങാനും എത്തിയതായ ഓട്ടോറിക്ഷ ഡ്രൈവറെയാണ് പൊലീസ് മര്‍ദ്ദിച്ചത്.ഇയാളുടെ വാഹനം പിടികൂടുകയും ചെയ്തു.
മെയ് ഏഴ് വരെ ലോക്ഡൗണ്‍ തുടരാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തീരുമാനിച്ചതോടെ സംസ്ഥാനത്ത് നിബന്ധനകള്‍ ശക്തമാക്കുകയായിരുന്നു. പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു.
A migrant auto driver who was out searching gas refill and milk for kids, allegedly thrashed by police at Mir Chowk. Angry man damages his vehicle and confronted cops, asking ’We are hungry, we have no money and you are beating us, for what ?’ #Hyderabad @CPHydCity #Lockdown pic.twitter.com/6DNeGjeXuP
— Aashish (@Ashi_IndiaToday) April 22, 2020