Auto Expo 2016: Honda to Showcase 10 New Motorcycles

കൊച്ചി: ഫെബ്രുവരി ആദ്യവാരം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ പത്ത് പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കും.

ഇവയില്‍ നാലെണ്ണം കോണ്‍സെപ്റ്റ് മോഡലുകളാണ്. മറ്റ് ആറു മോഡലുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. യുവാക്കളെ ലക്ഷ്യമിട്ടുള്ള ഹോണ്ട നവി, ആര്‍.സി 213 സൂപ്പര്‍ ബൈക്ക് എന്നിവ തരംഗം സൃഷ്ടിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. പുതിയൊരു ശ്രേണിയ്ക്കാകും നവി തുടക്കമിടുകയെന്ന് ഹോണ്ട വ്യക്തമാക്കുന്നു.

ഹോണ്ടയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരും ബോളിവുഡ് താരങ്ങളുമായ അക്ഷയ് കുമാര്‍, തപസ്വീ പന്നു എന്നിവര്‍ എക്‌സ്‌പോയില്‍ ഹോണ്ടയുടെ പവലിയനില്‍ സാന്നിദ്ധ്യമറിയിക്കും. സ്ര്‍പോര്‍ട്‌സ് ഹൈബ്രിഡ് ത്രീവീലര്‍ നിയോവിംഗ്, ഇ.വി ക്‌ളബ് എന്നിവയാണ് ഹോണ്ടയുടെ ശ്രദ്ധേയ കോണ്‍സെപ്റ്റുകള്‍.

Top