ചൈനീസ് വിപണിയിലുള്ള മാക്‌സസ് എ10-ന്റെ ഇന്ത്യന്‍ പതിപ്പാണ് എം.ജി. എ10. വാഹനം ഇനി വിപണിയിലിറക്കുക പൊതുജനാഭിപ്രായം മാനിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ എക്സ്‌ഷോറൂം വില 12 മുതല്‍ 20 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.
മികച്ച സീറ്റുകള്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, കൂടുതല്‍ ആഡംബരം തുടങ്ങിയവ ജി 10-നെ വ്യത്യസ്തമാക്കുന്നതായിരിക്കും.
വാഹനത്തിന്റെ എന്‍ജിന്‍ ലൈനപ്പില്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.4 ലിറ്റര്‍ ഡീസല്‍, 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവ ഉള്‍പ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.