രാജ്യാന്തര വാഹന പ്രദര്‍ശനമായ ഓട്ടോ എക്‌സ്‌പോയുടെ 14-ാം പതിപ്പിനെത്തിയത് ആറു ലക്ഷത്തിലേറെ സന്ദര്‍ശകര്‍. ഗ്രേറ്റര്‍ നോയിഡയില്‍ ആറു നാള്‍ നീണ്ടുനിന്ന വാഹന പ്രദര്‍ശനത്തില്‍ 22 പുത്തന്‍ മോഡലുകളെ അവതരിപ്പിച്ചു .
88 പുതിയ മോഡലുകള്‍ അവതരിപ്പിച്ച മേളയില്‍ 18 കോണ്‍സെപ്റ്റ് മോഡലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സൊസൈറ്റിക്കൊപ്പം കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച ഓട്ടോ എക്‌സ്‌പോയില്‍ 119 കമ്പനികള്‍ ചേര്‍ന്ന് അഞ്ഞൂറിലേറെ മോഡലുകളാണ് പ്രദര്‍ശിപ്പിച്ചത്.
അതേസമയം പ്രമുഖ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്, ഫിയറ്റ് ക്രൈസ്ലര്‍, ജഗ്വാര്‍ ലാന്‍ഡ് റോവര്‍, നിസ്സാന്‍, ഫോഡ്, ഹാര്‍ലി ഡേവിഡ്‌സന്‍, ബജാജ് ഓട്ടോ ലിമിറ്റഡ്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയവര്‍ മേളയില്‍ എന്നിവര്‍ ഓട്ടോ എക്‌സപോയില്‍ പങ്കെടുത്തില്ല.
കഴിഞ്ഞ വര്‍ഷങ്ങളിലെ ഓട്ടോ എക്‌സ്‌പോകളെ അപേക്ഷിച്ച് ഇത്തവണ മേള ഒരു ദിവസം കൂടുതലുണ്ടായിരുന്നത് കൂടുതല്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കിയെന്ന് ‘സയാം’ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുഗതൊ സെന്‍ വെളിപ്പെടുത്തി. മൊത്തം 6,05,175 സന്ദര്‍ശകരാണ് എക്‌സ്‌പോയ്‌ക്കെത്തിയതെന്നും അദ്ദേഹം അറിയിച്ചു.