ഓഫ്-റോഡ് എസ്യുവികളുടെ തലതൊട്ടപ്പനായ ജീപ്പ് റാങ്ലറിനെ പ്രാദേശികമായി ഇന്ത്യയില്‍ നിര്‍മിക്കുകയാണ് അമേരിക്കന്‍ ബ്രാന്‍ഡ്. 2021 മാര്‍ച്ച് 15-ന് വിപണിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മോഡല്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് എന്നതിനു പകരം കംപ്ലീറ്റ്‌ലി നോക്ക് ഡൗണ്‍ യൂണിറ്റായാകും വിപണിയില്‍ ഇടംപിടിക്കുക. 2021 ജീപ്പ് റാങ്ലര്‍ പ്രാദേശികമായി രഞ്ജംഗാവോണിലെ ബ്രാന്‍ഡിന്റെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. മിഡ് സൈസ് എസ്യുവി കോമ്പസിന് ശേഷം പ്രാദേശികമായി നിര്‍മിക്കുന്ന ജീപ്പിന്റെ രണ്ടാമത്തെ എസ്യുവിയാണ് റാങ്ലര്‍. എല്ലാ പ്രധാന റൈറ്റ്-ഹാന്‍ഡ് ഡ്രൈവ് വിപണികളുടെയും ഉത്പാദന കേന്ദ്രം കൂടിയാണ് ഇന്ത്യ.
2021 ജീപ്പ് റാങ്ലര്‍ ഇന്ത്യയില്‍ അണ്‍ലിമിറ്റഡ്, റുബിക്കണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ അവതരിപ്പിക്കുമെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഡിഫെന്‍ഡര്‍ ശ്രേണിയില്‍ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍ റാങ്ലറിന്റെ അണ്‍ലിമിറ്റഡ് വേരിയന്റ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളും ഏഴ് സ്ലാറ്റ് സിഗ്‌നേച്ചര്‍ ഫ്രണ്ട് ഗ്രില്ലുമാണ് അവതരിപ്പിക്കുന്നത്. കറുത്ത ലോവര്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെ ഇവയെല്ലാം കൂടി ചേര്‍ന്ന് റാങ്ലറിന് അതിന്റെ പരുക്കന്‍ രൂപം നല്‍കുകയും ചെയ്യുന്നു.18 ഇഞ്ച് കൂറ്റന്‍ അലോയ് വീലുകള്‍ ഉള്‍ക്കൊള്ളുന്ന ബോഡി കളര്‍ ഫെന്‍ഡര്‍ ഫ്‌ളേറുകളാണ് എസ്യുവി നിലപാട് കൂടുതല്‍ മെച്ചപ്പെടുത്തുന്നത്. ഫ്രെയിം ഡോറുകള്‍ പൂര്‍ണമായും നീക്കംചെയ്യാനും കഴിയും.
രണ്ട് വേരിയന്റുകള്‍ക്കും ഒരേ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന്‍ പരമാവധി 208 യവു കരുത്തും 400 ചാ ീേൃൂൗല ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. റാങ്ലര്‍ ഇപ്പോള്‍ പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ സിബിയു മോഡലിനേക്കാള്‍ വില കുറവായിരിക്കുമെന്നാണ് ജീപ്പ് നല്‍കുന്ന സൂചന. അതായത് നിലവിലുണ്ടായിരുന്ന 68.94 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള നിലവിലുള്ള സിബിയു യൂണിറ്റിനേക്കാള്‍ പുതിയ മോഡലിന് വില കുറയും എന്നതാണ് ശ്രദ്ധേയം.