ഫിലിപ്പീന്‍സിലെ കാര്‍ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ആഗോള പുന:സംഘടനയുടെ ഭാഗമായാണ് നടപടി. ഇതേതുടര്‍ന്ന് അടുത്ത മാസം വരെ മാത്രമായിരിക്കും കാര്‍ നിര്‍മ്മാണം നടക്കുക.
ഏകദേശം 270 കോടി ഇന്ത്യന്‍ രൂപ മൂലധന നിക്ഷേപം നടത്തി 1990 നവംബറിലാണ് ‘ഹോണ്ട കാര്‍സ് ഫിലിപ്പീന്‍സ്’ സ്ഥാപിച്ചത്. 1992 ല്‍ ഫിലിപ്പീന്‍സിലെ സാന്റ റോസ നഗരത്തിലെ പ്ലാന്റില്‍ കാറുകള്‍ നിര്‍മിച്ചുതുടങ്ങി. ബിആര്‍-വി, സിറ്റി എന്നീ പാസഞ്ചര്‍ വാഹനങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 30,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ നിലവില്‍ 650 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കാര്‍ വാങ്ങല്‍ നികുതി ചുമത്തിയതിനെതുടര്‍ന്ന് 2018 ല്‍ വ്യവസായമൊന്നാകെ പടര്‍ന്നുപിടിച്ച വില്‍പ്പന മാന്ദ്യം ഹോണ്ടയെയും പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സില്‍ 20,338 യൂണിറ്റ് ഹോണ്ട കാറുകള്‍ മാത്രമാണ് വിറ്റത്.