ഹോണ്‍ അടി കൂടിയാല്‍ കാത്തിരിപ്പും കൂടും; ഡെസിബല്‍ മീറ്ററുമായി മുംബൈ പൊലീസ്

ഹോണ്‍ അടിച്ചാല്‍ ചുവപ്പ് സിഗ്‌നല്‍ പച്ച ആകിലല്ലോ, എന്നാല്‍ ക്ഷമയില്ലാത്ത ചിലര്‍ ഇതുതുര്‍ന്നു കൊണ്ടേയിരിക്കും. ചെറുപട്ടണമെന്നോ മെട്രോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തുടരുന്ന ശീലമാണിത്. എന്നാല്‍, മുംബൈയില്‍ ഈ പണി തുടര്‍ന്നാല്‍ എട്ടിന്റെ പണി തിരിച്ചുകിട്ടും.

ഇനി ഹോണ്‍ മുഴക്കിയാല്‍ സിഗ്‌നലിന്റെ സമയവും കൂടുന്ന സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരമാണ് മുംബൈ. അതുപോലെ സിഗ്‌നലിലെ ഹോണ്‍ മുഴക്കവും നിലയ്ക്കാറില്ല.

ഹോണ്‍ മുഴക്കല്‍ അവസാനിപ്പിക്കാന്‍ സിഗ്‌നല്‍ തൂണുകളില്‍ ഡെസിബല്‍ മീറ്ററാണ് പൊലീസ് ഘടിപ്പിച്ചിരിക്കുന്നത്. 85 ഡെസിബല്‍ ലിമിറ്റാണ് ഇതില്‍ സെറ്റ് ചെയ്തിരിക്കുന്നത്. സിഗ്‌നലില്‍ ഒന്നിലധികം വാഹനങ്ങള്‍ ഹോണ്‍ മുഴക്കി 85 ഡെസിബലില്‍ മുകളില്‍ ശബ്ദമുണ്ടായാല്‍ സിഗ്‌നല്‍ റീ-സെറ്റ് ആകും.

സിഎസ്എംടി, ബാദ്ര, പെഡാര്‍ റോഡ്, ഹിന്ദ്മാതാ തുടങ്ങിയ പ്രധാന നഗരങ്ങളിലെ സിഗ്‌നലുകളിലാണ് ഡെസിബല്‍ മീറ്റര്‍ നല്‍കിയിട്ടുള്ളത്. ഹോണ്‍ മുഴക്കുന്നത് മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.

Top