കൊറോണ വൈറസ് വാഹനമേഖലയ്ക്കും തിരിച്ചടിയാവുകയാണ്. അടുത്ത മാസം നടക്കാനിരുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോ മാറ്റിവെച്ചിരിക്കുകയാണെന്ന വാര്‍ത്തയാണിപ്പോള്‍ വരുന്നത്.
ഏപ്രില്‍ 10 മുതല്‍ 19 വരെ ആയിരുന്നു 2020 എഡിഷന്‍ ന്യൂയോര്‍ക്ക് ഓട്ടോഷോ നടക്കേണ്ടത്. എന്നാല്‍ ഇത് ഓഗസ്റ്റ് മാസത്തിലേക്കാണ് മാറ്റിവെച്ചത്. ഓഗസ്റ്റ് 26, 27 ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കും 28 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ പൊതുജനങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ജനീവ മോട്ടോര്‍ ഷോ ഈ വര്‍ഷം വേണ്ടെന്ന് വച്ചിരുന്നു. കൊറോണ വൈറസില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് സംഘാടകര്‍ ഷോ മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അറിയിക്കുകയും ചെയ്തു.