ഇനി ഇലക്ട്രിക് കാര്‍ഗോ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തും. ചൈനയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി ഓട്ടോ ആണ് ഇലക്ട്രക് കര്‍ഗോ ഇന്ത്യയില്‍ എത്തിക്കുന്നത്.
ചൈനയില്‍ നിന്ന് കിറ്റ് ഇറക്കുമതി ചെയ്ത ശേഷം ഇടിഒ മോട്ടോഴ്സിന്റെ ഹൈദരാബാദിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനത്തിന്റെ അസംബിള്‍ ജോലികള്‍ നടക്കുക. നിലവില്‍ 50 t3 ഫോര്‍ വീല്‍ ഇലക്ട്രിക് കാര്‍ഗോ മോഡലുകള്‍ക്ക് ഇടിഒ മോട്ടോഴ്സ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 20 സിറ്റികളിലായി ഇത്തരത്തില്‍ 4000 ഇലക്ട്രിക് കാര്‍ഗോ വാഹനങ്ങള്‍ എത്തിക്കാനാണ് ഇടിഒ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.
നിലവില്‍ രാജ്യത്ത് ബിവൈഡിയുടെ ഇ-ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇ-ബസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യത്തെ കാര്‍ഗോ വാഹന വിപണിയിലേക്കും ബിവൈഡി പ്രവേശിക്കുന്നത്. ഇതിനായി ഇടിഒ മോട്ടോഴ്സുമായി പരസ്പര ധാരണയില്‍ ബിവൈഡി കരാറും ഒപ്പിട്ടു.