വിലയില്‍ മാറ്റമില്ലാതെ ബിഎസ്6 സിഎഫ് മോട്ടോ 300 NK വിപണിയില്‍ സജീവം

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോ 300NK വിപണിയിലെത്തിച്ചത് 2019 ജൂലായിലാണ്.  കെടിഎം 250 ഡ്യൂക്ക്, ബിഎംഡബ്‌ള്യു ജി 310 ആര്‍ എന്നീ ബൈക്കുകളോട് മത്സരിക്കുന്ന സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്ക് ആയ സിഎഫ് മോട്ടോ 300ചഗയ്ക്ക് 2.29 ലക്ഷം ആയിരുന്നു എക്സ്-ഷോറൂം വില. കഴിഞ്ഞ ദിവസം 300ചഗയുടെ ബിഎസ്6 പതിപ്പ് സിഎഫ് മോട്ടോ വില്പനക്കെത്തിച്ചു. ബിഎസ്6 പതിപ്പുകള്‍ വില്പനക്കെത്തുമ്പോള്‍ വില കൂടുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി മോട്ടോ 300ചഗയുടെ പുതിയ പതിപ്പിന് വില കൂടിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ബിഎസ്4 പതിപ്പില്‍ നിന്നും യാതൊരു വ്യത്യസ്തതയുമില്ലാതെയാണ് ബിഎസ്6 സിഎഫ് മോട്ടോ 300NK വില്പനക്കെത്തിയിരിക്കുന്നത്. സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്കുകള്‍ക്ക് യോജിക്കും വിധം എടുത്തുകാട്ടുന്ന ഗസ്റ്റീല്‍-ട്രെല്ലിസ് ഫ്രെയിം, താഴേക്ക് ഇറങ്ങി ക്രമീകരിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ്, ബോഡി ഘടകങ്ങള്‍ തീരെ കുറഞ്ഞ ടെയില്‍ സെക്ഷന്‍ എന്നിവ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ചിലത് മാത്രം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലാര്‍ ആയ പെട്രോള്‍ ടാങ്ക്, രണ്ടായി ഭാഗിച്ച സീറ്റ്, 5-സ്‌പോക്ക് അലോയ് വീലുകള്‍, പുറകിലെ ഫെന്‍ഡറില്‍ ഘടിപ്പിച്ചിരിക്കുന്ന നമ്പര്‍ പ്ലെയ്റ്റ് എന്നിവയാണ് മറ്റുള്ള ആകര്‍ഷണങ്ങള്‍. ബിഎസ്6 സിഎഫ് മോട്ടോ 300ചഗ പതിപ്പിന്റെ നിറങ്ങള്‍ക്കും, ഗ്രാഫിക്സുകളില്‍ മാറ്റങ്ങളില്ല.

 

Top