കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ. ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് പേപ്പറിലാണ് ആത്മകഥ ഉള്‍പ്പെടുത്തിയത്. അഡ്ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസില്‍ ആണ് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഗ്രന്ഥം ഉള്‍പ്പെടുത്തിയത്. ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്.
9 വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്കരണം നടക്കുന്നത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ ആരംഭിച്ചത്. ഗാന്ധിജി, ഡോ. ബി ആര് അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍വെച്ച് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
അതേസമയം സിലബസ് രാഷ്ട്രീയവല്‍ക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു. സിലബസുകളിലൂടെ പാര്‍ട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വിമര്‍ശിച്ചു.