ഇന്ത്യന്‍ വാഹന വിപണി പകുതിയും അടക്കി ഭരിക്കുന്ന മാരുതി സുസുക്കി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ അടിമുടി മാറ്റത്തോടെ പുതിയ മുഖത്തില്‍ അവതരിക്കാന്‍ ഒരുങ്ങുകയാണ്.
പരിഷ്‌കൃത എഞ്ചിന്‍, പുതിയ പ്ലാറ്റ്‌ഫോം, കൂടുതല്‍ ഓട്ടോമാറ്റിക് മോഡലുകള്‍ എന്നിവ 2020ഓടെ യാഥാര്‍ഥ്യമാക്കാനാണ് ഇന്ത്യ-ജാപ്പനീസ് കൂട്ടുകെട്ടില്‍ പിറന്ന മാരുതി സുസുക്കിയുടെ ലക്ഷ്യം.
മാരുതിയുടെ എല്ലാ മോഡലുകളും മൂന്നു വര്‍ഷത്തിനുള്ളില്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിലേക്ക് മാറുമെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി രാമന്‍ പറഞ്ഞു.
2020ഓടെ മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി തന്നെ എല്ലാ കാറുകളും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പദ്ധതികള്‍ വഴി 2020ഓടെ വര്‍ഷം തോറും 20 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.