Autonomy: UC College students protest

ആലുവ: സ്വയംഭരണ പദവി അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധനയ്‌ക്കെത്തിയ സംഘത്തിനു നേരെ ആലുവ യു.സി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പെണ്‍കുട്ടികളടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കോളേജിന്റെ നിലവാരം വിലയിരുത്താനെത്തിയ സംഘം രാവിലെ പത്തു മണിയോടെയാണ് ക്യാമ്പസിലെത്തിയത്. എന്നാല്‍, സമിതിയെ സന്ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.

Top