ഓട്ടോപൈലറ്റ് സവിശേഷത ദുരുപയോഗം; ടെസ്‌ല കാർ ഉടമ പിടിയിൽ

സാൻ ഫ്രാൻസിസ്കോയിലെ ഒരു ടെസ്‌ല ഉടമ ഇലക്ട്രിക് കാർ ഓട്ടോപൈലറ്റ് സവിശേഷത ദുരുപയോഗം ചെയ്തതായി റിപ്പോർട്ടുകൾ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഓക്ക്‌ലാൻഡിലേക്കുള്ള ബേ ബ്രിഡ്ജിന് കുറുകെ സവാരി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് 25 കാരനായ പരം ശർമയെ അശ്രദ്ധമായി വാഹനമോടിച്ചു എന്ന കാരണത്താൽ അറസ്റ്റ് ചെയ്തിരുന്നു.

ടെസ്‌ല മോഡൽ 3 യുടെ പിൻസീറ്റിൽ ഇരിക്കുന്ന ഒരാളെക്കുറിച്ച് കാലിഫോർണിയ ഹൈവേ പട്രോളിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്നാണ്  പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യ്തത്.  ഓക്‌ലാൻഡിലെ സിഎച്ച്പി ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. ഈ ആഴ്ച്ച അറസ്റ്റുചെയ്യുന്നതിനുമുമ്പ്, വിവിധ ടെസ്‌ല മോഡൽ 3 കളിൽ ബേ ഏരിയയിൽ അദ്ദേഹത്തെ കണ്ടതായി പറയുന്നു. ഓട്ടോപൈലറ്റുമായി കാർ ഓടിക്കുന്നതിനിടയിൽ അയാൾ സ്റ്റീയറിങ് വീലിന് പുറത്തു കാലുകൾ വെച്ച് പിൻസീറ്റിൽ ഇരുന്നായിരുന്നു യാത്ര.

 

Top