തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ അടുത്ത മാസത്തോടെ വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 25 രൂപയും ടാക്സി നിരക്ക് 150 രൂപയില്‍ നിന്ന് 175 രൂപയായും വര്‍ധിപ്പിക്കാനാണ് തീരുമാനം.
ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്ജ് 20ല്‍ നിന്ന് 30 ആക്കണമെന്നും ടാക്സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കിലോമീറ്റര്‍ നിരക്ക് ഓട്ടോയ്ക്ക് 12 രൂപയായും ടാക്സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ട്. അതേസമയം ബസ്സ് ചാര്‍ജ്ജ് വര്‍ധന സംബന്ധിച്ച് കമ്മറ്റി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് എന്ന് ലഭിക്കുമെന്ന് സൂചനയില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു.