തിരുവനന്തപുരം: തിരുവന്തപുരം നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ അതിക്രമം. ഓട്ടോറിക്ഷ യാത്രക്കാരിയായ യുവതിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലേക്കുള്ള യാത്രക്കിടെയായിരുന്നു യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. പ്രതി മുഹമ്മദ് ജിജാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിക്കായിരുന്നു അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് യുവതി ഓട്ടോറിക്ഷ വിളിച്ചത്. യാത്രക്കിടെ ഡ്രൈവര്‍ മുഹമ്മദ് ജിജാസ് ആളൊഴിഞ്ഞ ഒരിടത്ത് ഓട്ടോ നിര്‍ത്തി. തുടര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗ ശ്രമം നടത്തുകയും ചെയ്തു. ജിജാസില്‍ നിന്ന് രക്ഷപെട്ട യുവതി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയാണ് നഗരത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകക്ക് നേരെ അതിക്രമം ഉണ്ടായത്. തലസ്ഥാന നഗരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമ സംഭവങ്ങളില്‍ പൊലീസ് കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല എന്നാണ് ആരോപണം.