തിരുവനന്തപുരം: കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ കെപിസിസി ഭാരവാഹി പട്ടികയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് എവി ഗോപിനാഥ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചൊരാള്‍ക്ക് ഹൈക്കമാന്‍ഡ് കെപിസിസി ഭാരവാഹിത്വം നല്‍കിയില്ലല്ലോയെന്ന് ചോദിക്കുന്നത് ബുദ്ധിശൂന്യമാണെന്നും എവി ഗോപിനാഥ് പറഞ്ഞു.
‘എന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി അറിയില്ല. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. അത് രാഷ്ട്രീയ ജീവിതത്തില്‍ ഇരുവര്‍ക്കും തടസം നില്‍ക്കരുത്. അത് എനിക്ക് നിര്‍ബന്ധമുണ്ട്.’ ഗോപിനാഥ് വിശദീകരിച്ചു.
രാജി പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് നാളെ ഞാന്‍ മരിച്ചുപോകുമോയെന്ന് നമുക്ക് അറിയില്ലല്ലോയെന്നാണ് എവി ഗോപിനാഥിന്റെ പ്രതികരണം.