പ്രേക്ഷര്‍ക്ക് മുന്‍പില്‍ വിസ്മയ ലോകം തുറന്ന അവതാറിന് നാലുഭാഗങ്ങള്‍ക്കൂടി. ചിത്രത്തിന്റെ സംവിധായകന്‍ ജെയിംസ് കാമറോണാണ് ഈ കാര്യം വ്യക്തമാക്കിയത്. അവതാറിന് ആകെ അഞ്ചു ഭാഗങ്ങളുണ്ടെന്നും അവതാര്‍-2 2018 ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാകോണ്‍ എക്സിബിഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം തന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് വിശദീകരിച്ചത്.
അടുത്ത തവണ നാം കാണുന്നത് പണ്ടോറയില്‍ വെച്ചായിരിക്കുമെന്നു പറഞ്ഞുകൊണ്ടാണ് കാമറോണ്‍ തുടങ്ങിയത്. 2009 ല്‍ പുറത്തിറങ്ങിയ അവതാറിന്റെ ആദ്യ ഭാഗത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രേക്ഷകരുടെ കൂടി താല്‍പര്യം ഉള്‍ക്കൊണ്ടാണ് അവതാറിന്റെ വിവിധ ഭാഗങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചതെന്ന് കാമറോണ്‍ പറയുന്നു. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനം ന്യൂസിലാന്റില്‍ ആരംഭിക്കും. മൂന്നാം ഭാഗം 2020 ലും നാല്, അഞ്ച് ഭാഗങ്ങള്‍ 2022, 2023 എന്നീ വര്‍ഷങ്ങളിലും പുറത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാം വര്‍ത്തിങ്ടണ്‍, സോയ് സല്‍ഡന, സ്റ്റീഫന്‍ഡ ലാങ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അവതാറിന്റെ ആദ്യഭാഗം 2.7 ബില്ല്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. ഓസ്‌കര്‍ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
: