അവഞ്ചേഴ്‌സ് സൂപ്പര്‍താരം ബ്ലാക്ക് പാന്തറിന്റെ ഡ്യൂപ്പ് അഭിനേതാവിനും 3 മക്കള്‍ക്കും കാര്‍ അപകടത്തില്‍ ദാരുണാന്ത്യം

അറ്റ്‌ലാന്റാ: ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിലും ബ്ലാക്ക്പാന്തറിലും ഡ്യൂപ്പായി അഭിനയിച്ച സ്റ്റണ്ട് ആക്ടറിനും മൂന്ന് മക്കളും കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ചാഡ്വിക് ബോസ്മന്‍ അവതരിപ്പിച്ച ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പിനെ അവതരിപ്പിച്ചത് തരജ റാംസെസാണ്. 13 കാരിയായ മകള്‍ സുന്ദരി, 8 ആഴ്ച പ്രായമുള്ള മകള്‍ ഫുജിബോ, പത്ത് വയസ് പ്രായമുള്ള മകന്‍ കിസാസി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 41 വയസായിരുന്നു തരജയ്ക്ക്.

ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന തരജയുടെ രണ്ട് പുത്രിമാര്‍ രക്ഷപ്പെട്ടതായി തരജയുടെ അമ്മ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. നിരവധി ഹോളിവുഡ് സിനിമകളിലെ മാര്‍ഷ്യല്‍ ആര്‍ട്‌സ്, മോര്‍ട്ടോര്‍ സൈക്കിള്‍ സംഘട്ടന രംഗങ്ങളിലെ ഡ്യൂപ്പായിരുന്നു തരജ.

ദി സൂയിസൈഡ് സ്‌ക്വാഡ്, അറ്റ്‌ലാന്റ, ക്രീഡ് 3 എന്നിവയടക്കമുള്ള ചിത്രങ്ങളിലും തരജ ഡ്യൂപ്പായിരുന്നു. ദി ഹംഗര്‍ ഗെയിംസ് ക്യാച്ചിംഗ് ഫയര്‍, ദി വാക്കിംഗ് ഡെഡ്, ദി വാംപയര്‍ ഡയറീസ് എന്നീ ചിത്രങ്ങളുടെ ആര്‍ട്ട് വിഭാഗത്തിലും തരജ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Top