ഇന്ത്യന്‍ വ്യോമയാന വ്യവസായ മേഖലയ്ക്ക് നഷ്ടം 21,000 കോടിയെന്ന് ഐസിആര്‍എ

കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തേണ്ടി വന്നത് കാരണം നടപ്പ് ധനകാര്യ വര്‍ഷം ഇന്ത്യന്‍ വ്യോമയാന വ്യവസായ മേഖലയ്ക്ക് നഷ്ടമുണ്ടാകുന്നത് 21,000 കോടിയെന്ന് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ. അടുത്ത ധനകാര്യ വര്‍ഷമാവുമ്പോഴേക്കും മേഖലയുടെ മൊത്തം കടം 50,000 കോടിയായി വര്‍ധിക്കുമെന്നും ഏജന്‍സി സൂചിപ്പിക്കുന്നു.

2023 വരെ ഏകദേശം 37,000 കോടി രൂപ വ്യോമയാന മേഖലയെ രക്ഷിക്കാന്‍ വേണ്ടി വരുമെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് സാഹചര്യമായതിനാല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 64 ശതമാനവും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ 89 ശതമാനവും ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ നടത്താന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ ആഭ്യന്തര വിമാന യാത്രകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

Top