തിരുവനന്തപുരം: ഷവർമ പോലെയുള്ള ഭക്ഷണം പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ഷവർമ അടക്കമുള്ള ഉൽപന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയായാൽ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഭക്ഷ്യവിഷബാധയുടെ പേരിൽല ലൈസൻസ് റദ്ദാക്കുന്ന ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും പിന്നീട് ലൈസൻസ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കാസർകോട്ടെ സംഭവം അന്വേഷിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.