വിമാനയാത്ര റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന പിഴത്തുകയില്‍ കുറവ് വരുത്താനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: വിമാനയാത്ര റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന പിഴത്തുക കുറയ്ക്കും.

ചെറു യാത്രകള്‍ റദ്ദാക്കുമ്പോള്‍ 3000 രൂപവരെ സ്വകാര്യ കമ്പനികള്‍ ടിക്കറ്റിന് ഇപ്പോള്‍ പിഴയീടാക്കുന്നുണ്ട്.

ചിലപ്പോള്‍ ടിക്കറ്റ് നിരക്കിനൊപ്പമാകുന്നു പിഴത്തുകയെന്നും ആക്ഷേപങ്ങളുണ്ട്.

ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

Top