രാഷ്ട്രപതിക്ക് കഴിഞ്ഞില്ലെങ്കില്‍ ഉപരാഷ്ട്രപതി പുരസ്‌ക്കാരം നല്‍കണമായിരുന്നു; ഇന്ദ്രന്‍സ്

indrance

കാസര്‍കോട്: ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ താരങ്ങള്‍ക്ക് പിന്തുണയുമായി നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ഇന്ദ്രന്‍സ് രംഗത്തെത്തി. പുരസ്‌ക്കാര ജേതാക്കളെ കൊതിപ്പച്ചതിനു ശേഷം നിരാശരാക്കിയത് മോശമായി പോയെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

രാഷ്ട്രപതി അവാര്‍ഡ് ദാനം ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം നല്‍കില്ലെന്ന് മണിക്കൂറുകള്‍ക്ക് മുന്‍പ് അറിയിച്ചതാണ് പുരസ്‌കാര ജേതാക്കള്‍ക്ക് വിഷമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കുമുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് കലാകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പുരസ്‌കാരം സമ്മാനിക്കുന്നതില്‍ രാഷ്ട്രപതിക്ക് പ്രശ്നമുണ്ടായിരുന്നെങ്കില്‍ ഉപരാഷ്ട്രപതിയായിരുന്നു നല്‍കേണ്ടിയിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

Top