മെസ്സിക്ക് പുരസ്‌കാരം; മെസ്സിയുടെ നേട്ടത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റിയാദ്: കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി സ്വന്തമാക്കി. തികച്ചും അപ്രതീക്ഷിതമായാണ് മെസ്സി പുരസ്‌കാര ജേതാവായത്. എര്‍ലിംഗ് ഹാലണ്ടിനെയും കിലിയന്‍ എംബാപ്പയെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. എന്നാല്‍ മെസ്സിയുടെ നേട്ടത്തിന് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്.

ഇതാദ്യമായാണ് ഒരു ഇന്റര്‍ മയാമി താരം ഫിഫയുടെ മികച്ച താരമാകുന്നത്. നേരത്തെ ബലോന്‍ ദ് ഓര്‍ നേട്ടവും ഇന്റര്‍ മയാമി താരമായി ലയണല്‍ മെസ്സി സ്വന്തമാക്കിയിരുന്നു. ജനുവരി 20നാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. എല്‍ സാല്‍വദോര്‍ ദേശീയ ടീമുമായാണ് മയാമിയുടെ മത്സരം.

കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്, അതില്‍ ശ്രദ്ധിക്കുക എന്ന് മാത്രമാണ് റൊണാള്‍ഡോ ഇന്‍സ്റ്റാ?ഗ്രാമില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ അല്‍ നസറിന്റെ സമൂഹമാധ്യമങ്ങളിലും സമാന വാക്കുകള്‍ കുറിച്ചിട്ടുണ്ട്. അല്‍ നസറിന്റെ അടുത്ത മത്സരങ്ങള്‍ക്കായുള്ള പരിശീലനം ആരംഭിച്ചുവെന്നാണ് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. സൗദി പ്രോ ലീഗില്‍ ജനുവരി 24നാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Top