ആക്സിസ് ബാങ്കില്‍ നിന്ന് മാസങ്ങള്‍ക്കിടെ രാജിവെച്ചത് 15,000 ജീവനക്കാര്‍

മുംബൈ: ആക്സിസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്കിടെ രാജിവെച്ചത് 15,000 ജീവനക്കാരെന്ന് റിപ്പോര്‍ട്ട്. രാജിവെച്ചവരില്‍ കൂടുതല്‍പേരും മധ്യനിര-ബ്രാഞ്ച് ലെവല്‍ എക്സിക്യുട്ടീവുകളാണെന്നാണ് വിവരം. ഇതില്‍ ഉന്നത ഉദ്യോഗസ്ഥരും രാജിവച്ചവരില്‍ ഉണ്ട്.

ബാങ്കില്‍ നിന്നും പലരെയും രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ചത് ബാങ്ക് മുന്നോട്ടുവെച്ച വളര്‍ച്ചാ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാത്തത് കൊണ്ടാണ്.

എന്നാല്‍ ഇപ്പോള്‍ 28,000 പേരെ പുതിയതായി നിയമിച്ചതായും ബാങ്ക് അറിയിച്ചു. അവസാന പാദത്തില്‍ 4000 പേരെക്കൂടി ജോലിക്കെടുക്കാനും ബാങ്കിന് പദ്ധതിയുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ 30,000പേരെ അധികമായി നിയമിക്കുന്നതായിരിക്കും എന്നും കമ്പനി പറയുന്നു.

Top