മുംബൈ : ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന്മേലുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ആക്‌സിസ് ബാങ്ക് നിര്‍ത്തിവെച്ചു. നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രയാസങ്ങള്‍ ഒഴിവാക്കാനാണിത്.
ഡിസംബര്‍ 31 വരെ ആക്‌സിസ് ബാങ്ക് ടെര്‍മിനലുകളില്‍ ഡെബിറ്റ് കര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജുകളാണ് ഒഴിവാക്കിയത്. കച്ചവടക്കാരുമായി സഹകരിച്ച് പിഒഎസ് ടെര്‍മിനലുകള്‍ വഴി പണം പിന്‍വലിക്കാനും സൗകര്യമൊരുക്കും.
പിഒഎസുകള്‍ വഴിയുള്ള ഇടപാടുകള്‍ വേഗത്തിലാക്കും.