ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി: എസ് ബി ഐയ്ക്ക് പിന്നാലെ ആക്‌സിസ് ബാങ്കും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് മേയ് 28 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പോസ്റ്റ് ഓഫീസുകളിലും സ്ഥിരനിക്ഷേപം പലിശ നിരക്ക് 6.60 മുതല്‍ 7.40% വരെ പലിശ നിരക്കിലാണ് വാഗ്ദാനം ചെയ്യുന്നത്.

2017 ഡിസംബര്‍ 11 മുതല്‍ ഐ സി ഐ സി ഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. എച്ച് ഡി എഫ് സി ബാങ്കും ഏപ്രീല്‍ അവസാനം വരെ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല.

Top