മുംബൈ: ആക്‌സിസ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വരുമാന വര്‍ധനവിനിടയിലും അറ്റാദായത്തില്‍ 46 ശതമാനത്തിന്റെ കുറവ് നേരിട്ടതായി കണക്കുകള്‍. ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ 701. 09 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായമായി കുറഞ്ഞത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 1306 കോടി രൂപയായിരുന്നു അറ്റാദായം. ഒന്നാം പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 14, 052. 30 കോടി രൂപയില്‍ നിന്ന് 15,702. 01 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. 5,167 കോടി രൂപയാണ് ഇക്കാലയളവില്‍ പലിശയിനത്തില്‍ ബാങ്ക് നേടിയ അറ്റവരുമാനം.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട നഷ്ടം പരിഹരിക്കുന്നതിനായി തുക മാറ്റിവെയ്ക്കുന്നത് ലാഭത്തില്‍ കുറവ് വരാന്‍ കാരണമായിട്ടുണ്ട്. ഇക്കാലയളവിലെ മൊത്തം നിഷ്‌ക്രിയ ആസ്തി ഉയര്‍ന്ന് 6.52 ശതമാനമായി. മുന്‍വര്‍ഷം ഒന്നാം പാദത്തില്‍ ഇത് 5. 03 ശതമാനമായിരുന്നു.