ടെഹ്റാന്‍: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈലാക്രമണം അമരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഭീഷണിപ്പെടുത്തുന്ന ഏത് ആഗോള ശക്തിയേയും നേരിടാന്‍ ഇറാന്‍ സുസജ്ജമാണെന്നും ഖമേനി പറഞ്ഞു.ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി.
‘കഴിഞ്ഞ രാത്രി യുഎസിന്റെ മുഖമടച്ച് അടി നല്‍കി, പക്ഷേ അത് പര്യാപ്തമല്ല. ഇറാന്റെ വിപ്ലവം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകളില്‍ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. ഖമേനി പറഞ്ഞു.
തങ്ങളുടെ പ്രധാന ശത്രുക്കള്‍ യുഎസും അഹങ്കാരം നിറഞ്ഞ ഇസ്രായേലുമാണ്. നമ്മള്‍ കൂടുതല്‍ ശക്തരാകണം. യുഎസ് ഒരിക്കലും ഇറാനുമായുളള ശത്രുത അവസാനിപ്പിക്കാന്‍ പോകുന്നില്ല. അമേരിക്കന്‍ ജനതയോട് ഒരിക്കലും ഇറാന് ശത്രുതയില്ല. എന്നാല്‍ അവരെ ഭരിക്കുന്ന മൂന്ന് നാല് പേര്‍ തങ്ങളുടെ ലക്ഷ്യമാണ്’ ഖമേനി കൂട്ടിച്ചേര്‍ത്തു.