അയോധ്യ കേസ്; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി, ഉത്തരവ് പറയുന്നത് മാറ്റി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് ഉത്തരവ് പറയുന്നതിനായി മാറ്റി.

മധ്യസ്ഥ ശ്രമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിന് കോടതി നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കക്ഷികള്‍ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണം എന്നില്ല എന്നായിരുന്നു ഹിന്ദു മഹാസഭയുടെ വാദം.

എന്നാല്‍, മധ്യസ്ഥതയാകുമ്പോള്‍ വിട്ടു വീഴ്ച വേണ്ടി വരുമെന്ന് ജ.എസ് എ ബോബ്‌ഡെ അറിയിച്ചു.അതേസമയം, മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമ്മതമെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചു.

Top