അയോധ്യ കേസ് ; വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീം കേടതി തള്ളി

ന്യൂഡല്‍ഹി : അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീം കേടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഘില ഭാരതീയ ഹിന്ദു മഹാസഭയുടെ ഹര്‍ജിയാണ് തള്ളിയത്.

കേസ് പരിഗണിക്കുന്ന തീയതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുളളത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷോര്‍ കൗള്‍, കെ എം ജോസ്ഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചായിരിക്കും കേസ് പരിഗണിക്കേണ്ട ബെഞ്ചും തീയതിയും തീരുമാനിക്കുക.

കേസില്‍ എന്ന് വാദം കേള്‍ക്കണമെന്ന് ജനുവരിയില്‍ കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്നും ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന കാര്യത്തിലും അന്ന് തീരുമാനമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തകര്‍ക്കപ്പെട്ട ബാബ്‌റി മസ്ജിദ് നില നിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിശോധിക്കുക.

Top