ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കല്‍ തുടങ്ങില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഒരു അംഗം അവധിയിലായ സാഹചര്യത്തിലാണ് വാദം കേള്‍ക്കല്‍ മാറ്റിവെയ്ക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് അവധിയില്‍ പ്രവേശിച്ചത്.
നേരത്തെ അയോധ്യകേസില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ പുതിയ അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.