ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം ഡിസംബറില്‍ തുടങ്ങുമെന്ന് രാം ജന്മഭൂമി ന്യാസ്. കക്ഷികളുടെ ഉഭയസമ്മതത്തോടെയാകും നിര്‍മ്മാണം ആരംഭിക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ല. പരസ്പര സമ്മതത്തോടെ മുസ്ലീംപള്ളി ലഖ്‌നൗവില്‍ സ്ഥാപിക്കുമെന്ന് അധ്യക്ഷന്‍ രാം വിലാസ് വേദാന്തി പറഞ്ഞു.
അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരുന്നതിനെ അനുകൂലിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്തെത്തി. ക്ഷേത്രം പണിയാന്‍ വേണ്ടി സര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ കഴിയും. സുപ്രീംകോടതിയില്‍ കേസ് നടക്കുമ്പോഴും ഇത് സാധ്യമാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
രാമക്ഷേത്രനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന സൂചനയുമായി ആര്‍.എസ്.എസ് നേതാവന് ഭയ്യാജി ജോഷി ഇന്നലെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ നിയമപരമായ തടസങ്ങളുണ്ടെന്നും, എന്നാല്‍ വൈകാതെ ശുഭകരമായ വാര്‍ത്ത ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.