ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. 2010 ലെ അലഹബാദ് കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജികള്‍ കെട്ടികിടക്കുകയാണെന്നും അടിയന്തിരമായി തീര്‍പ്പു കല്‍പിക്കണമെന്നും ആവശ്യപെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട്.