ലഖ്‌നോ: അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്‌ലിം പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോവില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്ഘാടനത്തിനായി ആരും തന്നെ ക്ഷണിക്കില്ലെന്നും യോഗി പറഞ്ഞു.
മുഖ്യമന്ത്രിയെന്ന നിലയില്‍ ആരെയും മാറ്റി നിര്‍ത്തില്ല. എന്നാല്‍ യോഗി ആദിത്യനാഥിനോടാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ പള്ളിയുടെ ഉദ്ഘാടനത്തിന് ഞാന്‍ പോകില്ലെന്നും കാരണം ഞാനൊരു ഹിന്ദുവാണെന്നും ഹിന്ദുവിന്റെ ആചാരങ്ങളനുസരിച്ച് ജീവിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.