ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമിപൂജയ്ക്കായി എത്തിയ ഒരു സഹപൂജാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഭൂമിപൂജയ്ക്കുള്ള മുഖ്യപൂജാരിയായ സത്യേന്ദ്രദാസിന്റെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്ക് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്ന വ്യക്തി.