ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്.
രാമക്ഷേത്ര നിര്‍മ്മാണം ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും കഴിഞ്ഞ 70 വര്‍ഷമായി ജനങ്ങള്‍ ഇതിന് വേണ്ടി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം ഇനിയും ഇങ്ങനെ മുന്നോട്ട് കൊണ്ടു പോകാതെ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.