‘അയോധ്യയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കും’

ന്യൂഡല്‍ഹി: ഈ മാസം ഏപ്രിലോടെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സന്ത് ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകും. നൃത്യ ഗോപാല്‍ ദാസിനെ ട്രസ്റ്റ് പ്രസിഡന്റായും വിഎച്ച്പി നേതാവായ ചമ്പത് റായെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികളുടെ മേല്‍നോട്ടത്തിനായി ഒരു പുതിയ ട്രസ്റ്റും രൂപീകരിച്ചു. റിട്ടയേര്‍ഡ് ഓഫീസറായ നിപേന്ദ്ര മിശ്രയുടെ അധ്യക്ഷതയിലാണ് പുതിയ ട്രസ്റ്റ്. മിശ്ര അധ്യക്ഷനായ സമിതി കമ്പനി രൂപീകരിക്കുമെന്നും കൂടുതല്‍ ഔപചാരികതകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ട്രസ്റ്റിലെ മുതിര്‍ന്ന അംഗം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Top