പഠാന്‍ വിവാദം: ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന ഭീഷണിയുമായി വിവാദ സന്യാസി

ഡൽഹി: ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പഠാന്‍ സിനിമയിലെ ‘ബേഷാരം രംഗ്’ ഗാനത്തെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ചിത്രത്തിനും പാട്ടിനും താരങ്ങള്‍ക്കുമെതിരെ ഓരോ ദിവസവും പുതിയ പരാതികൾ ഭീഷണികളും വരുകയാണ്.

ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് അയോധ്യയിലെ പരമഹൻസ് ആചാര്യ എന്ന സന്യാസിയുടെ ഭീഷണിയാണ് പുതിയത്. ഇയാൾ ഭീഷണി മുഴക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. “ഇന്ന് ഞങ്ങൾ ഷാരൂഖിന്‍റെ പോസ്റ്ററുകൾ കത്തിച്ചു. പഠാൻ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു.ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാൽ ഞാൻ അവനെ ജീവനോടെ ചുട്ടെരിക്കും.” എന്ന് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയാ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തന്റെ ജലസമാധി തീരുമാനം പിൻവലിച്ചു.

നേരത്തെ ഹനുമാൻ ഗർഹിയിലെ പുരോഹിതനായ മഹന്ത് രാജു ദാസ് പഠാന്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകൾ കത്തിക്കാൻ ജനങ്ങളോട് ആഭ്യാനം ചെയ്തിരുന്നതും വിവാദമായിരുന്നു. “ബോളിവുഡും ഹോളിവുഡും എപ്പോഴും സനാതന മതത്തെ കളിയാക്കാൻ ശ്രമിക്കുന്നു. ദീപിക പദുക്കോൺ ബിക്കിനിയായി കുങ്കുമം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. ബിക്കിനിയായി കാവി ധരിക്കേണ്ട ആവശ്യം എന്തായിരുന്നു? സിനിമ ബഹിഷ്‌കരിക്കാൻ ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ കത്തിക്കുക, അല്ലാത്തപക്ഷം അവർക്ക് മനസ്സിലാകില്ല, തിന്മയെ നേരിടാൻ നിങ്ങൾ തയ്യാറാകണം ”രാജു ദാസ് നേരത്തെ പറഞ്ഞു.

Top